10:04am 04 May 2026
NEWS
ആറുമണിക്കൂർ ഒപ്പം കഴിഞ്ഞശേഷം കാമുകന്റെ ജനനേന്ദ്രിയം യുവതി അറുത്തെടുത്തു
03/07/2025  09:37 AM IST
nila
ആറുമണിക്കൂർ ഒപ്പം കഴിഞ്ഞശേഷം കാമുകന്റെ ജനനേന്ദ്രിയം യുവതി അറുത്തെടുത്തു

കാമുകന്റെ ജനനേന്ദ്രിയം അറുത്തുമാറ്റി യുവതി. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലാണ് സംഭവം. ഖലീലാബാദ് കോട്‌വാലി പ്രദേശത്തെ ജംഗിൾ കാലയിൽ താമസിക്കുന്ന വികാസ് നിഷാദ് എന്ന യുവാവാണ് കാമുകിയുടെ ആക്രമണത്തിന് ഇരയായത്. ലീലാബാദ് കോട്‌വാലി പ്രദേശത്തെ മുഷാര ഗ്രാമത്തിലെ യുവതി പത്തൊൻപതുകാരനായ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് ജനനേന്ദ്രിയം അറുത്തെടുത്തത്. ആറു മണിക്കുറോളം ഇരുവരും ഒരുമിച്ച് മുറിക്കുള്ളിലുണ്ടായിരുന്നെന്നും അതിനുശേഷമാണ് യുവതി ബ്ലേഡ് ഉപയോഗിച്ച് യുവാവിന്റെ ജനനേന്ദ്രിയം അറുത്തെടുത്തത് എന്നുമാണ് റിപ്പോർട്ട്. 

യുവതി കാമുകനെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ആറ് മണിക്കൂറോളം ഇരുവരും ഒരേ മുറിയിലുണ്ടായിരുന്നു. ഒടുവിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ഇതിന് പിന്നാലെ യുവതി വികാസിൻറെ സ്വകാര്യ ഭാഗം ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയായിരുന്നു എന്നുമാണ് റിപ്പോർട്ട്. 

രക്തത്തിൽ കുളിച്ച് നിലയിലാണ് ഇയാൾ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിത്. ഉടനെ തന്നെ വീട്ടുകാർ ഇയാളെ ആശുപത്രിയിലെത്തിച്ചു. ആറ് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നെന്ന് യുവാവിന്റെ വീട്ടുകാർ പറയുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img